ബാര്‍ബിക്യു നേഷനില്‍ മാപ്പിള ഭക്ഷണമേള

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കാഷ്വല്‍ ഡൈനിംഗ് റെസ്‌റ്റോറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷനില്‍ മാപ്പിള മാപ്പിള ഭക്ഷണമേള തുടങ്ങി. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നീ നാല് ഔട്ട്‌ലെറ്റുകളിലാണ് മേള നടക്കുന്നത്.

പരമ്പരാഗതരീതിയിലുള്ള മാപ്പിള ഭക്ഷണത്തിന്റെ തനത് രുചിയും മാപ്പിള സംസ്‌ക്കാരവും ബാര്‍ബിക്യു നേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ ഭക്ഷണപ്രിയരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാപ്പിള മാപ്പിള ഭക്ഷണമേള സംഘടിപ്പിച്ചിരിക്കുന്നത്. മട്ടണ്‍ അലീസ, തലശ്ശേരി ചിക്കന്‍ ബിരിയാണി, കോഴിക്കാല്‍ റോസ്റ്റ് (ഡ്രം സ്റ്റിക്ക്), ഇളനീര്‍ പായസം തുടങ്ങിയവയാണ് ഫുഡ് ഫെസ്റ്റിലെ പ്രധാന വിഭവങ്ങള്‍. ഉച്ചയ്ക്ക് 11.30 മുതല്‍ വൈകീട്ട് 4 വരെയും, 6.30 മുതല്‍ 11 വരെയുമാണ് മാപ്പിള ഭക്ഷണമേള നടക്കുക. മേള മാര്‍ച്ച് മൂന്നിന് സമാപിക്കും.

pathram:
Related Post
Leave a Comment