ചണ്ഡിഗഡ്: പാകിസ്താനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച യുവതിയെ അതിര്‍ത്തി രക്ഷാ സേന വെടിവച്ച് കീഴ്പ്പെടുത്തി. പഞ്ചാബിലെ ഗുരുഹാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക് സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായിരിക്കുന്നത്.
പഞ്ചാബ് തലസ്ഥാനമായ ചണ്ഡിഗഡില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയുള്ള ദേരാ ബാബാ നാനാക് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇന്ത്യാ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയായ ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇത് മറകടന്ന് എത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. ആദ്യം ഇവരോട് തിരികെ പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാതെ മുന്നോട്ട് പോകുകയായിരുന്നു. അതോടെയാണ് സൈന്യം വെടിയുതിര്‍ത്തത്.
എന്നാല്‍, എന്തിനാണ് ഇവര്‍ അതിര്‍ത്തി കടന്നത് എന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. ബിഎസ്എഫ് തന്നെയാണ് ഇവരെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ ജാഗ്രതയാണ് പാക്ക് അതിര്‍ത്തിയിലുള്ളത്.
Leave a Comment