എന്റെ മക്കളെ വെറുതെ വിടൂ…, വേദനയോടെ അജയ്ദേവഗണ്‍

വേണമെങ്കില്‍ എന്നെയും ഭാര്യയേയും ട്രോളിക്കോളൂ, എന്റെ മക്കളെ വെറുതെ വിടൂ… വേദനയോടെയുള്ള ഈ വാക്കുകള്‍ ബോളിവുഡ് താരം അജയ്ദേവഗണ്‍. മക്കളെ ട്രോളുന്നതിനെതിരെ വൈകാരികമായിട്ടാണ് അജയ് ദേവഗണ്‍ പ്രതികരിച്ചത്. ചിലര്‍ക്ക് ഇതൊന്നും കാര്യമായിരിക്കില്ല, എന്നാല്‍ ഇത്തരം ട്രോളുകള്‍ ക്രൂരതയാണെന്നും അത് തന്നെ ഏറെ വേദനിക്കുന്നതായും അജയ് ദേവഗണ്‍ പറഞ്ഞു.

അജയ് ദേവ്ഗണിനും കജോളിനും രണ്ട് മക്കളാണ്. ന്യസയും യഗും. വിമാനത്താവളത്തില്‍ വെച്ചുള്ള ന്യസയുടെ ഒരു ഫോട്ടോ അടുത്തിടെ വലിയ വിമര്‍ശനത്തിനിടയായിരുന്നു. ഇതിനെതിരെയാണ് അജയ് രംഗത്തെത്തിയത്.

ബോളിവുഡ് താരങ്ങളെപ്പോലെ പ്രശസ്തരും വാര്‍ത്താ വ്യക്തിത്വങ്ങളുമാണ് അവരുടെ മക്കള്‍. താരങ്ങള്‍ക്കു കിട്ടുന്ന മാധ്യമ ശ്രദ്ധ താരമക്കള്‍ക്കും കിട്ടുന്നു. എന്നാല്‍ അനാവശ്യമായ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് താരങ്ങളുടെ മക്കള്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ അതു വലിയ വിവാദങ്ങളും കോലാഹങ്ങളുമുണ്ടാക്കാറുണ്ട്. അത്തരമൊരു വിവാദത്തില്‍ തന്റെ മക്കളുടെ പേരു ചേര്‍ക്കപ്പെട്ടതിനെതിരെയാണ് അജയ് ദേവ്ഗണ്‍ രംഗത്തെത്തിയത്.

pathram:
Related Post
Leave a Comment