മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവി(ഡബ്ല്യു.സി.സി)നെതിരെ നടി ലക്ഷ്മി മേനോന്‍. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതില്‍ താല്പര്യമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഡബ്ല്യൂ.സി.സിയൊക്കെ നല്ലത് തന്നെയാണ്. പക്ഷെ എനിക്ക് വലിയ താല്പര്യമില്ല. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ തോന്നി എന്ന് മാത്രം.
ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷെ അത് ഞാന്‍ എന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്.
ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും ഭയക്കാതെ പറയുക തന്നെ ചെയ്യും’ -ലക്ഷ്മി മേനോന്‍ പറയുന്നു
Leave a Comment