ജോണ്ടി റോഡ്‌സിന്റെ മനംകവര്‍ന്ന മികച്ച ഫീല്‍ഡര്‍…

മുംബൈ: ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ് എന്ന് ആരും തര്‍ക്കമില്ലാതെ സമ്മതിക്കും. ആ ജോണ്ടിയുടെ മനംകവര്‍ന്ന ഫീല്‍ഡര്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. നമ്മുടെ സ്വന്തം സുരേഷ് റെയ്ന. ക്രിക്കറ്റ് മൈതാനത്തെ റെയ്നയുടെ ഫീല്‍ഡിംങ് പ്രകടനങ്ങളുടെ ആരാധകനാണ് താനെന്നാണ് ജോണ്ടി റോഡ്സ് പറഞ്ഞിരിക്കുന്നത്.

ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ച് മികച്ച ഫീല്‍ഡര്‍മാരെ ജോണ്ടി റോഡ്സ് തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കിളിനകത്തും പുറത്തും ഒരുപോലെ ഫീല്‍ഡ് ചെയ്യുന്ന മൈതാനത്തിന്റെ ഏതറ്റത്തുനിന്നും വേഗത്തില്‍ കീപ്പറുടെ കൈകളില്‍ പന്തെത്തിക്കാന്‍ കഴിവുള്ള ആസ്ട്രേലിയക്കാരന്‍ ആന്‍ഡ്രു സൈമണ്ട്സിനെക്കുറിച്ചാണ് ആദ്യം പറയുന്നത്. ഫീല്‍ഡില്‍ എവിടെയും വിശ്വസിച്ച് നിര്‍ത്താമെന്നതാണ് സൈമണ്ട്സിന്റെ ഗുണമായി ജോണ്ടി ചൂണ്ടിക്കാണിക്കുന്നത്.

pathram:
Related Post
Leave a Comment