റഫാല്‍: യുപിഎ കാലത്തേക്കാളും 2.86% കുറഞ്ഞ വിലയ്ക്കാണ് കരാറെന്ന് സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. എന്നാല്‍, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് 12 മണി വരെ നിര്‍ത്തി വെച്ചു.

റഫാല്‍ വിലനിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. 2.86% കുറഞ്ഞ വിലയ്ക്കാണ് വിമാനം വാങ്ങുന്നതെന്ന് സിഎജി. വിമാന വിലയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. മുന്‍ സര്‍ക്കാരിന്റെ കരാറുമായി വലിയ അന്തരമെന്നും സിഎജി. റഫാല്‍ വിലനിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. റഫാലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ കിട്ടുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു

റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്. വിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. സിഎജി റിപ്പോര്‍ട്ടിന് വില കല്‍പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രണ്ട് വോള്യങ്ങളിലായാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

കരാറിലേക്കെത്തിച്ചേര്‍ന്ന നടപടിക്രമങ്ങളും വിമാനത്തിന്റെ കാര്യശേഷിയുമാണ് സി.എ.ജി പരിശോധിച്ചത്. യുപിഎ കാലത്തെ കരാറുമായി നിലവിലെ കരാര്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലും ഫ്രഞ്ച് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരവും വില വിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രധാനമന്ത്രിക്ക് വേണ്ടി പടച്ചുണ്ടാക്കിയ സിഎജി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തിങ്കളാഴ്ച രാഷ്ട്രപതിക്കും സര്‍ക്കാരിനും സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമാണ്. 16ാം ലോക്‌സഭയുടെ അവസാന സമ്മേളന ദിനവും. അതേസമയം, സിഎജി റിപ്പോര്‍ട്ടിന് മേല്‍ ചര്‍ച്ചക്ക് തീരുമാനിച്ചാല്‍ സമ്മേളനം നീട്ടാനും ഇടയുണ്ട്.

pathram:
Leave a Comment