പശ്ചിമ ബംഗാളില്‍ എം.എല്‍.എയെ വെടിവച്ചു കൊന്നു; നിറയൊഴിച്ചത് തൊട്ടടുത്ത് നിന്ന്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. കിഷന്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സത്യജിത് ബിശ്വാസാണ് മരിച്ചത്. ജയ്പാല്‍ഗുരി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ചശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ബിശ്വാസിന് വെടിയേല്‍ക്കുമ്പോള്‍ സംസ്ഥാന മന്ത്രി രത്‌ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്തയും ഒപ്പമുണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 37 കാരനായ ബിശ്വാസ് അടുത്തിടെയാണ് വിവാഹിതനായത്. അദ്ദേഹത്തിനുനേരെ തൊട്ടടുത്തുനിന്ന് നിരവധി തവണ നിറയൊഴിച്ചുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

pathram:
Related Post
Leave a Comment