സൂപ്പര്‍ താരത്തിന് പരിക്ക്; ബാഴ്‌സലോണയ്ക്ക് തിരിച്ചടി

ബാഴ്‌സലോണ: മധ്യനിര അര്‍തര്‍ മെലോയുടെ പരിക്ക് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാവുന്നു. കോപ്പ ഡെല്‍ റേ, ചാംപ്യന്‍സ് ലീഗ്, ലാ ലിഗ തുടങ്ങിയവയിലെ ആറ് മത്സരങ്ങള്‍ നഷ്ടമാവും. പിന്‍തുട ഞെരമ്പിനേറ്റ പരിക്കിനെ തുര്‍ന്ന് താരത്തിന് ഒരു മാസം നഷ്ടമാകും. വലിയ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ ബ്രസീലിയന്‍ താരത്തിന്റെ അഭാവം ബാഴ്‌സയെ ബാധിക്കും.

ചുരുങ്ങിയത് ആറ് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകുമെന്നാണ് കരുതുന്നത്. രണ്ട് എല്‍ ക്ലാസിക്കോ മത്സരങ്ങളാണ് താരത്തിന് നഷ്ടമാവുക. കൂടാതെ ചാംപ്യന്‍സ് ലീഗില്‍ ഒളിംപിക് ലിയോണിനെതിരായ രണ്ട് മത്സരങ്ങളും താരത്തിന് കളിക്കാന്‍ സാധിക്കില്ല. ലാ ലിഗയില്‍ അത്‌ലറ്റികോ ബില്‍ബാവോ, സെവിയ്യ, റയല്‍ വയഡോലിഡ് എന്നിവര്‍ക്കെതിരെയും ബാഴ്‌സയ്ക്ക് മത്സരങ്ങളുണ്ട്.

pathram:
Related Post
Leave a Comment