തൃശ്ശൂര്‍: ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനും പങ്കെടുക്കാനെത്തിയ ആന ഇടഞ്ഞോടി രണ്ട് പേരെ ചവിട്ടി കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബു(66) കോഴിക്കോട് നരിക്കുനി മുരുകന്‍ (60) എന്നിവരാണ് മരിച്ചത്. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ ഇവര്‍ക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ബാബു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുരുകന്‍ ആശുപത്രില്‍ വെച്ചും മരണപ്പെടുകയായിരുന്നു. കുടുംബസുഹൃത്തിന്റെ ഗൃപ്രവേശനത്തിന് എത്തിയതായിരുന്നു ഇവര്‍.
ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. കോട്ടപ്പടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്.
ഈ സമയത്താണ് അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിയത്. പടക്ക ശബ്ദം കേട്ട് പരിഭ്രാന്തനായി ആന ഓടി. ഈ സമയം ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം പേര്‍ വീട്ടു മുറ്റത്തുണ്ടായിരുന്നു. തിക്കിലും തിരക്കിലും എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. മ്പത് വയസിലേറെ പ്രായമുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആനയാണ് രാമചന്ദ്രന്‍.
Leave a Comment