ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് പൃഥിരാജ്

ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് താനെന്ന് നടന്‍ പൃഥ്വിരാജ്. മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വിശദീകരണം. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുളള ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. നിലപാടുളള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് പൃഥ്വിരാജ് വിശദീകരിച്ചത്.
ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാന്‍. നടന്മാര്‍ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാന്‍ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്.
സിനിമയില്‍ വന്നകാലം മുതല്‍ അന്തര്‍മുഖന്‍, അഹങ്കാരി എന്നിങ്ങനെയുളള വിളികള്‍ ഇപ്പോള്‍ മാറിയതിനെ പറ്റിയും പൃഥ്വിരാജ് മറുപടി പറയുന്നുണ്ട് അഭിമുഖത്തില്‍.
ബാക്കിയുളളവര്‍ നമ്മളെ എങ്ങനെയാണ് ുൗൃൗെല ചെയ്യുന്നത് എന്നതില്‍ ഒന്നും ചെയ്യാന്‍ നമുക്ക് പറ്റില്ല. കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. നമ്മള്‍ ഭയങ്കരമായൊരു പൊയ്മുഖം എപ്പോഴും നിലനിര്‍ത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. സിനിമയില്‍ വന്നകാലം മുതല്‍ ഞാന്‍ ഞാനല്ലാത്ത ഒരാളായി ആള്‍ക്കാരോട് പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും എന്നെക്കുറിച്ച് ഉണ്ടാകുമായിരുന്നില്ല. ഞാന്‍ എന്റെ സംസാരശൈലി അല്ലാത്തൊരു സംസാരശൈലിയില്‍ സംസാരിച്ചിരുന്നെങ്കില്‍ എന്റെതല്ലാത്തൊരു സ്വഭാവത്തില്‍ പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു.പക്ഷേ എനിക്ക് ആ പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്. ഞാന്‍ തെരഞ്ഞെടുത്തതാണ്, ഞാന്‍ ഇങ്ങനെയൊക്കെയാണ്, എന്റെ ഒറിജിനല്‍ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാല്‍ ഇത്തരത്തിലുളള ആരോപണങ്ങളും ഒബ്‌സര്‍വേഷന്‍സും എന്നെക്കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ മാത്രമുളള വിവേചന ബുദ്ധിയുളള വ്യക്തിയാണ് ഞാന്‍. അതറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോള്‍ ഒന്നുകില്‍, ഇവന്‍ രക്ഷപ്പെടില്ല, ഇവന്‍ നന്നാവില്ല എന്ന് ആള്‍ക്കാര്‍ പറയും. അല്ലെങ്കില്‍ ഞാനുമായിട്ട് അവര്‍ യൂസ്ഡ് ആകുമായിരിക്കും. എനിക്ക് തോന്നി, ആള്‍ക്കാര്‍ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ്, അയാള്‍ ഇങ്ങനെയാണ് സംസാരിക്കുന്നത്, ഇങ്ങനെയാണ് എന്ന് മനസിലാക്കി കഴിഞ്ഞു

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment