സ്ലിം ബ്യൂട്ടിയാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ഇങ്ങനെ ചെയ്യൂ

ഇന്ന് യുവതലമുറയുടെ പ്രധാന പ്രശ്‌നമാണ് അമിത വണ്ണം. അമിത കുറയ്ക്കാന്‍ പതിവായി ജിമ്മില്‍ പോകുന്നവരുണ്ട്. ഭക്ഷണം നിയന്ത്രിക്കുന്നവരും ഉണ്ട്. ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. സ്ലിം ബ്യൂട്ടിയാകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങള്‍ സ്ഥിരമായി ചെയ്താല്‍ തടി വളരെ പെട്ടെന്ന് കുറയ്ക്കാനാകും.

1, ചെറുചൂടുവെള്ളം കുടിക്കാം…

രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടോ മൂന്നോ ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഉറങ്ങിയെഴുന്നേറ്റ ഉടനെ രണ്ടു ഗ്ലാസ് ചെറു ചൂടു വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ കുടലിനെ ശുദ്ധീകരിക്കുന്നു. മൊത്തം ആന്തരീകാവയവങ്ങളുടെ ശുദ്ധീകരണം നടക്കുന്നു, ശരീരത്തിനുള്ളിലുള്ള വിഷവസ്തുക്കളെ നീക്കുന്നു.

2, ചായ, കാപ്പി ഒഴിവാക്കാം

രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ചായയോ കാപ്പിയോ കുടിക്കാറുണ്ട്. ചായയും കാപ്പിയും ഒഴിവാക്കി പകരം നാരങ്ങ നീര്, തേന്‍, ഒരു നുള്ള് കറുവാപ്പട്ട എന്നിവയിട്ട് തിളപ്പിച്ച ഒരു കപ്പ് ചൂടുവെള്ളം കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് നീക്കുകയും മെറ്റബോളിസം വര്‍ധിപ്പിക്കാനും ഈ പാനീയം നമ്മെ സഹായിക്കുന്നു.
കറിവേപ്പിലയിട്ട് തിളപ്പിച്ച ഒരു കപ്പ് വെള്ളം. അല്ലെങ്കില്‍ ഏതാനും കറിവേപ്പില ചവച്ചരച്ചതിന് ശേഷം ചെറുചൂടുവെള്ളം കുടിച്ചാലും മതി. ശരീരത്തിനുള്ളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് പുറംതള്ളാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കറിവേപ്പില സഹായിക്കും.
ജീരകവും നാരങ്ങാനീരും ചേര്‍ത്ത് തിളപ്പിച്ച വെള്ളം. രാത്രിയില്‍ ജീരകമിട്ടുവെച്ച വെളളം അതിരാവിലെ കുടിക്കുകയും ചെയ്യാം. മെറ്റബോളിസം വര്‍ധിപ്പിക്കാനും വിശപ്പിനെ ഇല്ലാതാക്കാനും ജീരകം സഹായിക്കും.

pathram:
Related Post
Leave a Comment