ട്രെയിന്‍ പാളം തെറ്റി; ആറ് മരണം 14 പേര്‍ക്ക് പരിക്ക്

ഡല്‍ഹി: ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ആറ് മരണം 14 പേര്‍ക്ക് പരിക്ക്. വൈശാലി ജില്ലയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന സീമാഞ്ചല്‍ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ട്രെയിനിന്റെ ഒന്‍പത് കോച്ചുകളും പാളം തെറ്റി.
ഇന്ന് പുലര്‍ച്ചെ 3.52ഓടെയാണ് അപകടം. സംസ്ഥാന തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്. ബിഹാറിലെ ജോഗ്ബാനിയില്‍ നിന്നും ന്യൂഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളം തെറ്റുന്നതിന് മുന്‍പ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. മറിഞ്ഞ ഒന്‍പത് കോച്ചുകളില്‍ മൂന്നെണ്ണം തലകീഴായി മറിയുകയും ചെയ്തു. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. റെയില്‍വേ മന്ത്രാലയം ഹെല്‍പ്പ് ലൈന്‍ നമ്പരുകളും പുറത്തുവിട്ടിട്ടുണ്ട്. സോന്‍പൂര്‍ 06158221645, ഹാജിപൂര്‍ 06224272230, ബാരാൗണി 06279232222

pathram:
Related Post
Leave a Comment