ഭക്ഷ്യവിഷബാധ: അരിസ്‌റ്റോ സുരേഷ് ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടന്‍ അരിസ്‌റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷിനെ അസ്വസ്ഥതകള്‍ വര്‍ധിച്ചതിനാലാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലവേദനയും വയറുവേദനയും ശര്‍ദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ കാണിച്ചതെന്നും ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സുരേഷ്പറഞ്ഞു.

അടുത്ത ദിവസം തൃശ്ശൂരില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനും മാവേലിക്കരയില്‍ ഒരു പൊതുപരിപാടിക്കും പോകേണ്ടതുണ്ടെന്നും പക്ഷേ പരിശോധനാഫലം വന്നതിന് ശേഷമേ ആശുപത്രി വിടാനാകൂ എന്നും സുരേഷ് വ്യക്തമാക്കി.

pathram:
Related Post
Leave a Comment