വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

ന്യൂഡല്‍ഹി: ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായെത്തിയ ട്രെയിന്‍ 18 ന് നേരെ വീണ്ടും കല്ലേറ്. ഡല്‍ഹിയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറ് നടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആഗ്രഡല്‍ഹി പാതയില്‍ പരീക്ഷണ ഓട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ട്രെയിനിനേരെയും ആക്രമണം ഉണ്ടാവുകയും വിലപിടിപ്പുള്ള ട്രെയിനിലെ വിന്‍ഡോ ഗ്ലാസിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.

റെയില്‍വേ ആസ്തികള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് അടുത്തിടെയാണ് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചത്. ഇതിന് പിന്നാലെ ആക്രമണം ഉണ്ടാവുകയും ചെയ്തു. ആക്രമണം നടത്തിയതാരാണെന്നോ എന്ത് നാശനഷ്ടം ഉണ്ടായെന്നോ വ്യക്തമല്ല.

മെട്രോ ട്രെയിന്‍ മാതൃകയിലുള്ള സെമി ഫാസ്റ്റ് ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എന്‍ജിനില്ലാ ട്രെയിന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ട്രെയിനിനെ വന്ദേഭാരത് എക്‌സ്പ്രസ് എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.

pathram:
Related Post
Leave a Comment