ലക്‌നൗ: രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം അതേസ്ഥലത്തു തന്നെ പണിയുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷനെ നിലപാട് തുറന്നു പറയാന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാമക്ഷേത്ര വിഷയത്തില്‍ അമിത് ഷായുടെ പ്രതികരണം.
എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുമമ്പാള്‍ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മ്മാണം തടസ്സപ്പെടുത്തുമെന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം ബിജെപിക്ക് ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ബിജെപിക്ക് എത്രമാത്രം ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഇത് മൗനി ബാബയുടെ സര്‍ക്കാരല്ല. രാജ്യത്തെ സൈനികര്‍ക്കു വേണ്ടി സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തി പകരം ചോദിച്ചത് മോഡിജിയുടെ സര്‍ക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. യുപിയിലെ എസ്പിബിഎസ്പി സഖ്യത്തേയും അദേഹം വിമര്‍ശിച്ചു.
Leave a Comment