ഒടുവില്‍ പ്രണവിനെ കണ്ടെത്തി; അന്നു ഹിമാലയത്തില്‍…!!! ഇന്ന് ഹംപിയില്‍..!!

തന്റെ ആദ്യ സിനിമയായ ‘ആദി’ റിലീസ് ചെയ്യുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് പ്രണവിനെ ഹിമാലത്തില്‍നിന്ന് കണ്ടെത്തിയായിരുന്നു. ഇപ്പോള്‍ പ്രണവ് നായകനായ ഇരുപത്തൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ തന്നെ ഇഷ്ടങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. തന്റെ രണ്ടാമത്തെ ചിത്രത്തിനു ശേഷവും അതേ റൂട്ട് തന്നെയാണ് പ്രണവ് സ്വീകരിച്ചത്. ഇപ്പോളിതാ കര്‍ണാടകയിലെ ഹംപിയിലാണ് പ്രണവ് ഉള്ളത്.

പ്രണവ് എവിടെയെന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈമലര്‍ത്തുമ്‌ബോള്‍ താരപുത്രനെ ഹംപിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ആരാധകരാണ്. സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അപ്പു ഇവിടെയൊന്നും ഇല്ലെന്നും ഫോണില്‍ ഒന്നും വിളിച്ചാല്‍ കിട്ടില്ലെന്നും അരുണ്‍ ഗോപി കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment