കൊച്ചി: കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ മലയാള തര്‍ജമ ‘സാങ്കേതിക’ കാരണങ്ങളാല്‍ പല തവണ മുറിഞ്ഞു. പൂറത്തുനിന്നുള്ള ശബ്ദം കാരണം കേള്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സതീശനെ സ്വന്തം പ്രസംഗ പീഠത്തിലേക്ക് വിളിച്ചു വരുത്തി മൈക്ക് പങ്കുവെച്ച് തോളോട് തോള്‍ നിന്ന് രാഹുല്‍ പ്രസംഗം തുടര്‍ന്നതും കൗതുകമായി. ഒടുവില്‍ ക്ഷമാപണം നടത്തിയ വി.ഡി. സതീശന് ഒരു നല്ല കൈയടി നല്‍കാന്‍ രാഹുലിന്റെ നിര്‍ദേശം.
തുടക്കത്തില്‍ രാഹുലും പരിഭാഷകന്‍ വി.ഡി സതീശനും വേദിയുടെ രണ്ടറ്റങ്ങളിലായിരുന്നു. രാഹുല്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പരിഭാഷ ഇടക്കിടെ നിന്നുപോയി. അപ്പോള്‍ സതീശനോട് തന്റെ അടുത്തു വന്നു നില്‍ക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. തൊട്ടടുത്തേക്ക് മൈക്കുമായെത്തിയ സതീശന് രാഹുല്‍ പറയുന്നത് കേള്‍ക്കാനായില്ല. വീണ്ടും പരിഭാഷ തടസപ്പെട്ടപ്പോള്‍ പറഞ്ഞ വാക്യങ്ങള്‍ സതീശനു വേണ്ടി രാഹുല്‍ ആവര്‍ത്തിച്ചു. വീണ്ടും കേള്‍ക്കാതായപ്പോള്‍ സതീശന്‍ ആദ്യം നിന്നിരുന്നിടത്ത് തന്നെ പോയി പരിഭാഷ തുടര്‍ന്നു.
വീണ്ടും പരിഭാഷ തടസ്സപ്പെട്ടപ്പോഴാണ് രാഹുല്‍ നിര്‍ബന്ധപൂര്‍വം വി.ഡി സതീശനോട് തനിക്കരികിലേക്ക് വരാന്‍ നിര്‍ദേശിച്ചത്. രണ്ട് മൈക്കുകളില്‍ ഒന്ന് വി.ഡി സതീശന് നേരെ തിരിച്ചുവെച്ച് പ്രസംഗം പുനഃരാരംഭിച്ചു.
രാഹുലിന്റെ പ്രസംഗം കഴിഞ്ഞയുടനെ തടസം നേരിട്ടത് സദസ്സില്‍നിന്നുള്ള ശബ്ദം കാരണം കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് സതീശന്‍ രാഹുലിനോട് പറഞ്ഞു. തിരിച്ച് മൈക്കിനു മുന്നില്‍ വന്ന് രാഹുല്‍ ഇക്കാര്യം സദസിനെ അറിയിച്ചു. ഒപ്പം ഒരു സതീശന് ഒരു വലിയ കൈയടി നല്‍കാനും സദസിനോട് രാഹുല്‍ ആവശ്യപ്പെട്ടു.
Leave a Comment