ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ഥികളാണ് 1.26 കിലോ മാത്രം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.
കലാം സാറ്റ് വി2 എന്നാണ് ഭാരം കുറഞ്ഞ ഉപഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസില്‍ വെച്ചായിരുന്നു ഉപഗ്രഹ വിക്ഷേപണം.
സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്ത് വികസിപ്പിച്ച് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം എന്ന പ്രത്യേകത കൂടി കലാം സാറ്റ് 2 വിനുണ്ട്. 64ഗ്രാം ഭാരമുള്ള കലാംസാറ്റ് (ഗുലാബ് ജാമുന്‍) 2017ല്‍ നാസ വിക്ഷേപിച്ചിരുന്നെങ്കിലും ഭ്രമണപഥത്തിലെത്തിയിരുന്നില്ല.
12 ലക്ഷം രൂപ ചിലവില്‍ വെറും ആറ് ദിവസത്തെ സമയം കൊണ്ടാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. എന്നാല്‍ ആറ് വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഉപഗ്രഹ ടെക്‌നോളജി സ്വായത്തമാക്കിയതെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ സ്‌പേസ് കിഡ്‌സ് ഇന്ത്യ സിഇഒ ശ്രീമതി കേശന്‍ പറയുന്നു.
Leave a Comment