തൃശൂര്‍: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അമൃതാനന്ദമയി അമ്മയുടെ വാക്കുകള്‍ അമ്പലപ്പുഴ പാല്‍പ്പായസത്തിന് തുല്യമാണ്. പക്ഷേ സംഘപരിവാറെന്ന കോളാമ്പിയില്‍ അത് ഒഴിച്ചപ്പോള്‍ ആ പായസത്തിന്റെ പ്രസക്തി പോയെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പ്രളയാനന്തര ഭരണംസ്തംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലകളില്‍ സംഘടിപ്പിച്ച ഉപരോധ സമരത്തിലായിരുന്നു കെ.മുരളീധരന്റെ പരാമര്‍ശം. തൃശൂരിലെ സമരത്തിലാണ് കെ.മുരളീധരന്‍ പങ്കെടുത്തത്.
ഇതിനിടെ കണ്ണൂരില്‍ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായിട്ടാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് ഞങ്ങള്‍ വിചാരിച്ചു. എന്നാല്‍ ആണുങ്ങളെ പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്ന യാഥാര്‍ത്ഥ്യമാണ് ഉണ്ടായതെന്നും സുധാകരന്‍ പറഞ്ഞു.
Leave a Comment