കോട്ടയം കോണ്‍ഗ്രസിനു വിട്ടുകൊടുക്കില്ല; ഭാര്യയെ സ്ഥാനാര്‍ഥിയാക്കില്ലെന്നും ജോസ് കെ. മാണി

കാസര്‍കോട്: കോട്ടയം ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിനു വിട്ടുകൊടുക്കില്ലെന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി. കോട്ടയം ഘടകകക്ഷിയുടെ സീറ്റാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. കോട്ടയം സീറ്റ് ഉമ്മന്‍ ചാണ്ടിക്കു വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിനാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

ഭാര്യ നിഷാ ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹവും അദ്ദേഹം നിഷേധിച്ചു. തന്റെ ഭാര്യ മല്‍സരിക്കില്ല. സ്ഥാനാര്‍ഥിയെ കേരള യാത്രയ്ക്ക് ശേഷം തീരുമാനിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നു വിജയിച്ച ജോസ് കെ.മാണി കഴിഞ്ഞ ജുലൈയില്‍ രാജ്യസഭാംഗമായതിനെ തുടര്‍ന്നു ലോക്‌സഭാ അംഗത്വം രാജിവച്ചിരുന്നു.

pathram:
Related Post
Leave a Comment