ന്യൂസീലന്‍ഡിനെ എറിഞ്ഞ് വിഴ്ത്തി ഇന്ത്യ : ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 38 ഓവറില്‍ 157 റണ്‍സിന് പുറത്താക്കി.
നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു. അര്‍ധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നിന്നത്.
മുഹമ്മദ് ഷമിയും യൂസ്‌വേന്ദ്ര ചാഹലുമാണ് ന്യൂസീലന്‍ഡ് മുന്‍നിരയെ തകര്‍ത്തത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമി ന്യൂസിലന്‍ഡിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ റോസ് ടെയ്‌ലര്‍ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹല്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി. 12 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെ കോദാര്‍ ജാദവും പുറത്താക്കി. 14 റണ്‍സോടെ മിച്ചല്‍ സാന്റ്‌നറും മടങ്ങി. ഷമിക്കാണ് വിക്കറ്റ്.
അര്‍ധ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണെ കുല്‍ദീപാണ് മടക്കിയത്. ഫെര്‍ഗൂസന്‍ (0), ഡഗ് ബ്രെയ്‌സ് വെല്‍ (7) എന്നിവരെയും കുല്‍ദീപ് പവലിയനിലെത്തിച്ചു. ട്രെന്‍ഡ് ബോള്‍ട്ടിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് കുല്‍ദീപ് ന്യൂസീലന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

pathram:
Related Post
Leave a Comment