പ്രണവിന്റെ പ്രണയഗാനം ഏറ്റെടുത്ത് ആരാധകര്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം കാണാം (വീഡിയോ)

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‘നോട്ട് എ ഡോണ്‍ സ്റ്റോറി’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം അരുണ്‍ ഗോപിയുടെയും പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. . മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം. എന്നാല്‍ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് പഴയ ചിത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യതയുള്ളൂ എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

pathram:
Related Post
Leave a Comment