ബഹളംവച്ച ആള്‍ക്കൂട്ടത്തെ മുഖ്യമന്ത്രി നിശബ്ദരാക്കിയത് ഇങ്ങനെ..!!!

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനിടെ ജനക്കൂട്ടത്തിന് മുഖ്യമന്ത്രിയുടെ ശകാരം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഇളകിമറിഞ്ഞ കാണികളെയാണ് മുഖ്യമന്ത്രി ശകാരിച്ച് നിശബ്ദരാക്കിയത്. ബഹളത്തിനിടെ ശരണംവിളി ഉയര്‍ന്നതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു.

മുഖ്യമന്ത്രി സംസാരിക്കാനായി വേദിയില്‍ എത്തിയപ്പോഴായിരുന്നു ജനക്കൂട്ടം വലിയ കരഘോഷത്തെടെ ഇളകിമറിഞ്ഞത്. മുദ്രാവാക്യം വിളികളും ആര്‍പ്പുവിളികളും ഉയര്‍ന്നു, സംസാരിക്കാന്‍ തുടങ്ങിയപ്പോഴും ആര്‍പ്പുവിളികള്‍ തുടര്‍ന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

പരിപാടിയില്‍ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എന്തും കാണിക്കാന്‍ ഉള്ള വേദിയല്ല ഇതെന്നും വ്യക്തമാക്കി. ഇതോടെ ജനക്കൂട്ടം നിശബ്ദമായി.

pathram:
Related Post
Leave a Comment