മുന്‍ എംഎല്‍എയെ ട്രെയ്‌നില്‍ വെടിവച്ച് കൊന്നു; മരിച്ചത് പീഡന കേസില്‍പെട്ട ബിജെപി നേതാവ്

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ്രി എക്സ്പ്രസില്‍ പോകുമ്പോഴായിരുന്നു ആക്രമണം.

കട്ടാരിയ-സുര്‍ബാരി സ്റ്റേഷനുകള്‍ക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസി കോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത്.

തലയിലും കണ്ണിലുമാണ് വെടിയേറ്റത്. റെയില്‍വെ അധികാരികള്‍ മാലിയ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു. മൃതദേഹം മാലിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം തുടങ്ങി.

ബലാത്സംഗ പരാതി ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഭാനുശാലി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഫാഷന്‍ ഡിസൈന്‍ കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചുവെന്ന് സൂറത്ത് സ്വദേശിയായ 21 കാരിയാണ് ആരോപണം ഉന്നയിച്ചത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment