എറണാകുളം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും; ബസുകള്‍ സര്‍വീസ് നടത്തും

കൊച്ചി: എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും. ബസുകള്‍ സര്‍വീസ് നടത്തും. പാര്‍ട്ടി ഭേദമന്യേ ഒരു ഹര്‍ത്താലിനോടും സഹകരിക്കില്ലെന്ന് 49 സംഘടനകള്‍ചേര്‍ന്ന് രൂപവത്കരിച്ച ആന്റി ഹര്‍ത്താല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബസുകള്‍ക്കും കേടുപാടുണ്ടായാല്‍ കമ്മിറ്റി നഷ്ടപരിഹാരം നല്‍കും. സര്‍ക്കാരും പോലീസും സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹര്‍ത്താല്‍ വിരുദ്ധ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേരള ചേംബര്‍ ഓഫ് കൊമേഴ്സ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്സ് അസോസിയേഷന്‍, ടെക്സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തുടങ്ങിയ 49 സംഘടനകളുടെ കൂട്ടായ്മയാണ് തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം 97 ഹര്‍ത്താലുകള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

pathram:
Related Post
Leave a Comment