അങ്ങിനെ അതും പൊളിഞ്ഞു..!!! നേരിട്ടുള്ള വിദേശ നിക്ഷേപം ഗുണം ചെയ്തില്ല; തൊഴിലവസരവും ഉണ്ടായില്ല

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങള്‍ക്ക് യാതൊരു ഗുണവും ഉണ്ടാക്കിയില്ലെന്നത് മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. അതിന് പിന്നാലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യമായിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം ലക്ഷ്യമിട്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒപ്പിട്ടത് മൂന്ന് ഉഭയകക്ഷി കരാറുകള്‍ മാത്രം. വിദേശനിക്ഷേപം വഴി തൊഴിലവസരങ്ങളുണ്ടാക്കിയതിന്റെ കണക്കുകളും ലഭ്യമല്ല. നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ കാര്യമായി ഗുണം ചെയ്യുന്നില്ലെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുകയാണ്.

നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ലോക്‌സഭയില്‍ വ്യാണിജ്യമന്ത്രാലയം മറുപടി നല്‍കിയിട്ടുള്ളത്. നേരിട്ടുള്ള വിദേശ നിക്ഷേപം വഴി എത്ര തൊഴിലവസരങ്ങള്‍ ഉണ്ടായി എന്ന ചോദ്യത്തിന് മറുപടി ഇങ്ങിനെയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിന്റെ കണക്ക് കണ്ടെത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ സംവിധാനമില്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒപ്പിട്ടത് മൂന്ന് ഉഭയകക്ഷികരാറുകളാണെന്ന് സര്‍ക്കാര്‍ പറയുന്നു.

2013 ഡിസംബര്‍ 12 യുഎഇയുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ പരിഷ്‌ക്കരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. 2018 സെപ്റ്റംബര്‍ 24ന് ബെലറുസുമായി വിദേശനിക്ഷേപത്തിന് കരാര്‍ ഒപ്പിച്ചു. 2018 ഡിസംബര്‍ 18ന് തായ്‌പേയുമായി കരാര്‍ ഒപ്പിട്ടു. ഇതിന്റെ തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ചൈനയെ മറികടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ വലിയതോതില്‍ ഗുണം ചെയ്തുവെന്നും വിലയിരുത്തലുണ്ട്. ഇതിനിടെയാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പുറത്തുവരുന്നത്.

pathram:
Related Post
Leave a Comment