ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞതാണ് ശരി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് ശരിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. സുപ്രീം കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിയോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ മറ്റാരെങ്കിലുമോ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയാന്‍ പാടില്ലാത്തതാണ്. അതിനാല്‍ മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞത് ശരിതന്നെയാണെന്നും പദ്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ ഒരുലക്ഷത്തി ഇരുപതിനായിരം ഭക്തജനങ്ങളുണ്ടായിരുന്ന സാഹചര്യത്തിലാണ് അന്നങ്ങനെ പറഞ്ഞത്. മണ്ഡല പൂജ നടക്കുന്ന സമയത്ത് ഈ രണ്ട് യുവതികള്‍ക്ക് വേണ്ടി അവിടെ ഒരു പ്രശ്‌നമുണ്ടായാല്‍ അവിടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് പറഞ്ഞതാണ്. എന്നാല്‍ അത് സുപ്രീംകോടതി വിധിക്ക് എതിരായ നിലയില്ല പറഞ്ഞതെന്ന് പദ്മകുമാര്‍ വിശദീകരിച്ചു.

അവിടൊരു പ്രശ്‌നമുണ്ടാകാന്‍ പാടില്ല. പ്രശ്‌നമുണ്ടാകരുതെന്ന അര്‍ഥത്തില്‍ മാത്രമെ പറഞ്ഞിട്ടുള്ളു. പക്ഷെ അത് മാധ്യമങ്ങളില്‍ വന്നപ്പോള്‍ യുവതികളാരും ശബരിമലയില്‍ വരരുത് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതായി തോന്നുന്ന അവസ്ഥയുണ്ടായി. അത് ഞങ്ങളുടെ കുഴപ്പമല്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

സമദൂരം ഇരട്ടത്താപ്പ്; വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി
സമദൂരം ഇരട്ടത്താപ്പ്; വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി
ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി
ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി
യുവതികള്‍ വരരുതെന്ന് പറയാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ അഭിപ്രായമാണ് തനിക്കുമുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ പെട്ടവരാരും സുപ്രീംകോടതി വിധിക്ക് വിരുദ്ധമായൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment