ഓസീസിനെ തോല്‍പ്പിച്ച ശേഷം കോഹ്ലി അക്കാര്യം വെളിപ്പെടുത്തി…!!!

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പേസ് ബോളിങ്ങിന് അനുകൂലമായ പെര്‍ത്തിലേതു പോലുള്ള പിച്ചില്‍ ബുമ്രയെ നേരിടാന്‍ തനിക്കും താല്‍പര്യമില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ഏതു പിച്ചിലും ഫലം കൊയ്യുമെന്നുള്ള ആത്മവിശ്വാസവും അതിനായുള്ള കഠിനാധ്വാനവുമാണ് ടെസ്റ്റ് ബോളറെന്ന നിലയില്‍ ബുമ്രയുടെ വളര്‍ച്ചയ്ക്കു പിന്നിലെന്നും കോഹ്‌ലി പറഞ്ഞു. മെല്‍ബണ്‍ ടെസ്റ്റ് ജയിച്ചെങ്കിലും ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോഹ്‌ലി ഓസ്‌ട്രേലിയയ്ക്ക് മുന്നറിയിപ്പു നല്‍കി.

മെല്‍ബണില്‍ ഓസീസിനെ ഫോളോ ഓണ്‍ െചയ്യിക്കാതിരുന്നതിനെക്കുറിച്ച് വിമര്‍ശനങ്ങളൊന്നും ഉണ്ടാകാത്തതിനെക്കുറിച്ചും കോഹ്‌ലി എടുത്തുപറഞ്ഞു. നാല്, അഞ്ച് ദിവസങ്ങളില്‍ ബാറ്റിങ് അതീവ ദുഷ്‌കരമായതിനലാണ് രണ്ടാം ഇന്നിങ്‌സ് കൂടി ബാറ്റു ചെയ്ത് കൂടുതല്‍ റണ്‍സ് നേടാന്‍ താന്‍ തീരുമാനിച്ചതന്നും കോഹ്‌ലി വ്യക്തമാക്കി.

pathram:
Related Post
Leave a Comment