വി.എസ്. സിപിഎമ്മുകാരനാണോ..? കാനത്തിന്റെ ചോദ്യത്തിന് വി.എസിന്റെ മറുപടി

തിരുവനന്തപുരം: വനിതാ മതിലിന്റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ വാക് പോര്. വനിതാ മതിലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വിഎസ്സിന്റെ നിലപാട് ശരിയല്ലെന്നു കാനം പറഞ്ഞു. അദ്ദേഹം ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണു വിശ്വാസം. സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതു വിഎസ് മനസ്സിലാക്കണമെന്നും കാനം തുറന്നടിച്ചു. സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചുള്ള നവോഥാനം വിപ്ലവ പ്രവര്‍ത്തനമല്ല എന്ന വി എസിന്റെ തുടക്കത്തിലേയുള്ള വിമര്‍ശനത്തിനാണ് കാനം മറുപടി നല്‍കിയത്. പാര്‍ട്ടിയും മുന്നണിയും ചേര്‍ന്നാണ് തീരുമാനം എടുത്തത്. വി.എസ്. ഇപ്പോഴും സിപിഎംകാരനാണെന്നു വിശ്വസിക്കുന്നു എന്ന കാനത്തിന്റെ വാക്കുകള്‍ക്കു മറുപടിയായിരുന്നു വിഎസിന്റെ പ്രതികരണം.
എന്നാല്‍ അധികം താമസിയാതെ കാനത്തിന് മറുപടിയുമായി വി.എസ്. എത്തി.
കാനം രാജേന്ദ്രന്‍ ഇപ്പോഴും സി.പി.ഐ ആണെന്ന് വ്യക്തമായ ബോധ്യമുണ്ടെന്ന് വി.എസ് പറഞ്ഞു. വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമാണ് താന്‍ പറഞ്ഞത്. ഇതിനെ വനിതാ മതിലിനെക്കുറിച്ചെന്ന് കാനം തെറ്റദ്ധരിച്ചിരിക്കാമെന്നും വിഎസ് പറഞ്ഞു.

pathram:
Leave a Comment