വ്യഭിചരിക്കാനെത്തുന്ന പുരുഷനോട് പണം കൂടുതല്‍ ആവശ്യപ്പെട്ടു; ‘ഒരുത്തി’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

സംവിധായകന്‍ ബോബന്‍ സാമുവലും വരദയും അഭിനയിച്ച ഒരുത്തി എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സമകാലിക പ്രശ്‌നങ്ങളെ വേറിട്ട രീതിയില്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ആഘോഷ് വൈഷ്ണവം. രണ്ടുലക്ഷത്തോളം പേര്‍ ഇതിനകം ഹ്രസ്വചിത്രം യുട്യൂബിലൂടെ കണ്ടുകഴിഞ്ഞു.

വ്യഭിചരിക്കാനെത്തുന്ന പുരുഷനോട് പണം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നിടത്ത് നിന്നാണ് കഥ പ്രേക്ഷകന്‍ വിചാരിക്കാത്ത തലത്തിലേക്ക് കടക്കുന്നത്. സമൂഹത്തോട് പറയാതെ പറയുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ‘ഒരുത്തി’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഗായത്രി അയ്യരാണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത്.

pathram:
Related Post
Leave a Comment