ധ്രുവനെ മാമാങ്കത്തില്‍ നിന്ന് പുറത്താക്കി; ഒഴിവാക്കിയെന്ന ഫോണ്‍ വന്നപ്പോള്‍ എന്തിനാണെന്ന് ചോദിച്ചില്ല. കേട്ടപ്പോള്‍ തന്നെ വിഷമമായി.. ഒരുവര്‍ഷത്തെ കഷ്ടപ്പാട് വെറുതെയായി

കൊച്ചി: മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തിലേക്ക് ധ്രുവനെ തെരഞ്ഞെടുത്ത വാര്‍ത്ത ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയതായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കിടിലന്‍ മേയ്ക്കോവര്‍ ധ്രുവന് പ്രശംസകള്‍ ഏറെ നേടികൊടുത്തു. എന്നാല്‍ ധ്രുവനെ മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എന്തിനാണ് പുറത്താക്കിയതെന്നറിയില്ലെന്നും ഒരുപാട് വിഷമം ഉണ്ടാക്കിയെന്നും ധ്രുവന്‍ പ്രതികരിച്ചു. എന്നെ ഒഴിവാക്കിയെന്ന ഫോണ്‍ വന്നപ്പോള്‍ എന്തിനാണെന്ന് ചോദിച്ചില്ല. കേട്ടപ്പോള്‍ തന്നെ വിഷമമായി. എനിക്ക് യാതൊരു പരാതിയോ പരിഭവമോയില്ല ഒന്നും പിടിച്ച് വാങ്ങാനാവില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധ്രുവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാമാങ്കം എന്ന ചിത്രത്തിനു വേണ്ടി ഒരുപാട് എഫര്‍ട്ട് എടുത്തിരുന്നു. ജിമ്മില്‍ നിന്ന് കളരിയിലേക്ക് നിര്‍ത്താതെയുള്ള ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും എനിക്ക് ഒരുപാട് പിന്തുണ തന്നിരുന്നു. മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനാവില്ലോ എന്ന സങ്കടമുണ്ട്. ഒരുകൊല്ലം ഞാന്‍ എടുത്ത് എഫര്‍ട്ട് വെറുതെയായെന്ന വിഷമം മാത്രം ധ്രുവന്‍ പറയുന്നു.
എന്നാല്‍ ധ്രുവനെ ഒഴിവാക്കിയതിനെപറ്റി അറിയില്ലെന്ന് സംവിധായകന്‍ സജീവ് പിള്ള പറയുന്നു. മികച്ച അഭിനേതാവായ ധ്രുവന്‍ ഒരു വര്‍ഷം കഠിനാധ്വാനം ചെയ്തിട്ടാണ് ഒരു യോദ്ധാവിന്റെ രുപത്തിലേക്ക് എത്തിയത്. അസാധ്യമാണ് ധ്രുവന്റെ അഭിനയ പാടവം. സ്‌ക്രിപ്റ്റ് എല്ലാം മനപാഠമാണ്. മാറ്റിയതിന്റെ കാരണം എനിക്ക് വ്യക്തമല്ല.എന്നാല്‍ യാതൊരു കാരണവുമില്ലാതെ ധ്രുവനെ മാറ്റിയതില്‍ അഭ്യുഹങ്ങള്‍ ഏറെയാണ്.ക്വീന്‍ എന്ന തന്റെ ആദ്യ സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ധ്രുവന്‍.

pathram:
Related Post
Leave a Comment