രവീന്ദ്ര ജഡേജ ഫോമിലാണ്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കുമെന്ന് ബി.സി.സി.ഐ. തോളിലേറ്റ പരിക്കില്‍ നിന്ന് ജഡേജ മുക്തനായെന്നും അദ്ദേഹം പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെ ജഡേജ പരിക്കുമായാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയതെന്ന ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
ഇപ്പോഴിതാ പരിക്ക് കാരണമാണ് ജഡേജയെ പെര്‍ത്ത് ടെസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ബി.സി.സി.ഐ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിക്കു ശേഷം ക്യാപ്റ്റന്‍ വിരാട് കോലി മാധ്യമങ്ങളോടു പറഞ്ഞതിനു വിരുദ്ധമായാണ് കോച്ചിന്റേയും ഇപ്പോള്‍ ബി.സി.സി.ഐയുടേയും വാക്കുകള്‍. അശ്വിനു പരുക്കില്ലായിരുന്നെങ്കില്‍പ്പോലും നാലു പേസ് ബോളര്‍മാരുമായി കളിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു മത്സരത്തിനു ശേഷം കോലി വിശദീകരിച്ചത്. സ്പിന്നര്‍മാരെ ടീമിലേക്കു പരിഗണിച്ചിട്ടു പോലുമില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment