തമിഴ് നടന്‍ വിശാല്‍ അറസ്റ്റില്‍. ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിനെ തുടര്‍ന്ന് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
നിര്‍മ്മാതാവായ എ.എല്‍.അഴകപ്പന്റെ നേതൃത്വത്തിലുളള സംഘമാണ് ഓഫിസ് പൂട്ടിയത്. വിശാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ജനറല്‍ കമ്മിറ്റി യോഗം വിളിച്ചിട്ടില്ലെന്നും അഴകപ്പന്‍ ആരോപിച്ചിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിശാല്‍ 8 കോടിയോളം രൂപ വരവ് വെച്ചിട്ടില്ലെന്ന് പ്രതിഷേധകാര്‍ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെല്ലാം തന്നെ വിശാല്‍ നിഷേധിച്ചു.കൗണ്‍സിലിന്റെ ഫണ്ട് റൈസിങ്ങിനായി നടത്തുന്ന ഇളയരാജയുടെ പ്രോഗ്രാം തടയാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്ന് വിശാല്‍ പറഞ്ഞു. അടുത്ത ജനറല്‍ ബോഡി മീറ്റിങ്ങില്‍ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും വിശാല്‍ വ്യക്തമാക്കി
Leave a Comment