ജയം രവി മക്കള്‍ക്ക് നല്‍കിയ ഉപദേശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; പെണ്‍കുട്ടികളെ കരയിപ്പിക്കരുതെന്നാണ് തന്റെ ആണ്‍കുട്ടികളോട് താന്‍ പറയാറ്

ജയം രവി തന്റെ മക്കള്‍ക്ക് നല്‍കിയ ഉപദേശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയം രവി മനസ്സ് തുറന്നത്.’ആണ്‍കുട്ടികളോട് കരയരുതെന്നാണ് സാധാരണയായി കുടുബത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കുക. എന്നാല്‍ പെണ്‍കുട്ടികളെ കരയിപ്പിക്കരുതെന്നാണ് എന്റെ മക്കളോട് പറയുക. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് വെറുതെ പറയുന്നതല്ല. എന്റെ പുതിയ സിനിമയും അതേ കാര്യം തന്നെയാണ് പറയുന്നത്. ‘ ജയംരവി പറയുന്നു
ഒമ്പത് വയസ്സുകാരന്‍ ആരവും നാല് വയസ്സുകാരന്‍ അയനുമാണ് ജയം രവിയുടെ മക്കള്‍.
കാര്‍ത്തിക്ക് തങ്കവേലുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റാഷി ഖന്നയാണ് നായിക. പൊന്‍വണ്ണന്‍, ബാബു ആന്റണി, സമ്പത്ത് രാജ്, മുനിഷ് കാന്ത്, അഴകം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ ജയം രവി പോലീസ് വേഷത്തില്‍ എത്തിയപ്പോളെല്ലാം സമ്മാനിച്ചത് ഹിറ്റുകള്‍ മാത്രമാണ്. ജയം രവി വീണ്ടും പോലീസ് വേഷം അണിയുന്ന ചിത്രമാണ് അടങ്കമാറ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസര്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ജയം രവി എത്തുന്നത്.

pathram:
Related Post
Leave a Comment