വിവാദങ്ങളെക്കുറിച്ച് അറിയില്ല; രണ്ടാമൂഴത്തെക്കുറിച്ച് ഷാറൂഖ് ഖാന്‍

രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.’രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ’്-ഷാരൂഖ് ഖാന്‍ പറഞ്ഞു . മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്റെ പ്രതികരണം.
‘അറബ് ലോകത്ത് ഒട്ടേറെയാളുകള്‍ എന്റെ സിനിമ കാണുന്നുണ്ട് എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. എത്ര ഉന്നതനടനായാലും സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം”. ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി വലിയ രീതിയില്‍ ആസ്വദിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment