പത്തനംതിട്ട: വമ്പന്‍ പ്രതീക്ഷകളുമായാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തിയത്. എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ചിത്രത്തിനെതിരെ ഉയര്‍ന്നത്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ഒടിയനെതിരെ റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ് തന്നെയാണ് നടന്നത് എന്നത് തെളിയ്ക്കുന്നതായിരുന്നു പല പോസ്റ്റുകളും. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ഒടിയനെതിരെ പോസ്റ്റുകളുമായെത്തിയത്. ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ ഇത് ഏറ്റെടുത്തതോടെ ചിത്രം വീണ്ടും വിജയവഴിയിലാണ്. അതിനിടയിലാണ് ഒടിയനെ മന:പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അക്ഷയ് ആകാശിന് തീയറ്റര്‍ ഉടമ കലക്കന്‍ പണി കൊടുത്തത്. ഒടിയന്‍ കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിഞ്ഞ പഫ്സ് കൊള്ളാമായിരുന്നുവെന്നാണ് അക്ഷയ് കമന്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തീയറ്റര്‍ ഉടമകള്‍ മറുപടിയുമായി രംഗത്തെത്തിയത്.
റാന്നി ക്യാപിറ്റോള്‍ തീയേറ്ററില്‍ നിന്നാണ് താന്‍ സിനിമ കണ്ടതെന്നും ഇയാള്‍ സൂചിപ്പിച്ചിരുന്നു . കമന്റ് വൈറലായതിന് തൊട്ടു പിന്നാലെ മറുപടിയുമായി തീയേറ്ററും രംഗത്തെത്തി ഇവിടെ പഫ്സില്ലല്ലോ മനപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കുക എന്ന്. പിന്നാലെ അക്ഷയ് മൂന്ന് മുട്ട പഫ്സും തീയേറ്റര്‍ എടുത്തുവെച്ചിട്ടുണ്ട്.
Leave a Comment