ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ പി.വി. സിന്ധുവിന് കിരീടം

ഗ്വാങ്ചൗ: ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് കിരീട. എതിരാളി ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണു തോല്‍പിച്ചത്. സ്‌കോര്‍ 21-19, 21-17. ഇതാദ്യമായാണ് ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ സിന്ധു കിരീടം നേടുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പുര്‍ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പര്‍ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, സെമിയില്‍ തായ്ലന്‍ഡിന്റെ റാറ്റ്ചനോക് ഇന്താനനെ 2116, 2523 നാണു വീഴ്ത്തിയത്.

pathram:
Related Post
Leave a Comment