മദ്യപിച്ച് ലക്കുകെട്ട് ഐശ്വര്യ റായ് (വിഡിയോ വൈറല്‍)

ജയ്പൂര്‍: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം അത്യാഢംബര പൂര്‍വമാണ് നടന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കല്ല്യാണ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ തൊട്ടടുത്ത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം. ദീപികയെ കൈ പിടിച്ചുകൊണ്ടുവരുന്ന ഐശ്വര്യ പഞ്ചാബി ഗാനത്തിന് ഡാന്‍സ് ചെയ്യിപ്പിക്കുകയായിരുന്നു.
ഐശ്വര്യ റായ് മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ആ ഡാന്‍സ് സ്‌റ്റൈപ് കണ്ടാല്‍ തന്നെ അറിയാമെന്നും ചിലര്‍ പരിഹസിച്ചു. എന്നെങ്കിലുമാണ് അവര്‍ മനസ്സ് തുറന്ന് ആഘോഷിക്കുന്നത്. അവരെ വെറുതെ വിടൂയെന്നും ചിലര്‍ പറഞ്ഞു. കൂടാതെ ദീപികയുടെ കയ്യില്‍ മദ്യനിറച്ച ക്ലാസ് ഉണ്ട്. ഐശ്വര്യയോടൊപ്പം ഡാന്‍സ് കളിക്കാന്‍ ദീപികയ്ക്ക് അസ്വാരസ്യം ഉണ്ടെങ്കിലും പ്രതികരിക്കാതെ ചിരിച്ചുകൊണ്ട് തന്നെ ഐശ്വര്യയെ പിന്തുണയ്ക്കുന്നുണ്ട്.

pathram:
Related Post
Leave a Comment