പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്. മഞ്ജു വാര്യര്‍ ആണ് നായിക. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയും ചിത്രത്തില്‍ പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.
ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ്.ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തകളും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്‌.

pathram:
Leave a Comment