സന്നിധാനത്ത് സുരക്ഷാ ചുമതല ഏറ്റെടുത്ത് വീണ്ടും ഐജി ശ്രീജിത്ത്

തിരുവനന്തപുരം: ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല ഐ.ജി എസ്. ശ്രീജിത്തിന്. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവടങ്ങളിലെ സുരക്ഷയുടെ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡി.ഐ.ജി എസ്. സുരേന്ദ്രന് നല്‍കി.

സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി.സി.പി ജി. ജയ്ദേവ് ഐ.പി.എസും ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവുമാണ് പോലീസ് കണ്‍ട്രോളേഴ്സ്. പമ്പയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ഐ.പി.എസ്, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗതന്‍. നിലയ്ക്കലില്‍ എറണാകുളം റൂറല്‍ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, ക്രൈംബ്രാഞ്ച് എസ്.പി ആര്‍ മഹേഷ്, എരുമേലിയില്‍ റജി ജേക്കബ്, എസ്.പി ജയനാഥ്, എന്നിവര്‍ക്കാണ് ചുമതല.

ഡിസംബര്‍ 14 മുതല്‍ 29 വരെയുള്ള മൂന്നാം ഘട്ടത്തില്‍ 4026 പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരിക്കും. ഇതില്‍ 230 പേര്‍ വനിതാ പോലീസുകാരാണ്. 389 എസ്.ഐമാരും 90 സി.ഐമാരും 29 ഡി.വൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 4383 ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും.

pathram:
Related Post
Leave a Comment