നടി ആക്രമിക്കപ്പെട്ട കേസിലെ വാദം കേള്‍ക്കുന്നത് നാളത്തേയ്ക്ക് മാറ്റി

ന്യുഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പ്രധാന തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കിയതാണ് ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്റെ നിരപരാധിത്തം തെളിയിക്കാന്‍ പകര്‍പ്പ് ലഭിക്കേണ്ടത് അനിവാര്യമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ഹൈക്കോടതിയും സെഷന്‍സ് കോടതിയും ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

pathram:
Related Post
Leave a Comment