ഹണി റോസിനൊപ്പം ഡാന്‍സ് കളിക്കാന്‍ മത്സരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും…!!! വിഡിയോ….

ഹണി റോസിനൊപ്പം ഡാന്‍സ് കളിക്കാന്‍ മത്സരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. നവകേരള നിര്‍മ്മാണത്തിന് ധനശേഖരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ നടത്തിയ അബുദാബി ഷോയുടെ വിഡിയോ ആണ് ഇപ്പോള്‍ സോള്യല്‍ മീഡിയില്‍ വൈറലാവുന്നത്. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം ഒരുമിച്ചെത്തിയ ആഘോഷരാവായിരുന്നു അബുദാബി ഷോ. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് മിക്കവരും ഷോയില്‍ പങ്കെടുത്തിരുന്നു. റിഹേഴ്സല്‍ ക്യാംപിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ഗാനത്തിന്റെ വീഡിയോയും വൈറലായിരുന്നു. ഒടിയനിലെ ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന് ആലപിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു പരിപാടിക്ക് സ്വാഗതം ആശംസിച്ചത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ സഹായഹസ്തവുമായി താരങ്ങള്‍ നേരിട്ടും അല്ലാതെയുമായും എത്തിയിരുന്നു. ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങളെത്തിക്കാനൊക്കെയായി താരങ്ങളും മുന്നിലുണ്ടായിരുന്നു. ഇപ്പോഴും പ്രളയത്തില്‍ നിന്നും കേരളം മുക്തമായിട്ടില്ലെന്നും നവകേരള നിര്‍മ്മാണത്തിനായി ഇനിയും സഹായങ്ങള്‍ ആവശ്യമാണെന്നും അതിന് വേണ്ടിയാണ് തങ്ങളെത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു.
വെളുത്ത വസ്ത്രമണിഞ്ഞാണ് താരങ്ങളെല്ലാം വേദിയിലേക്കെത്തിയത്. ഒന്നാണ് നമ്മളിന്റെ തീം സോംങും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇന്ദ്രന്‍സും നോബിയുമുള്‍പ്പടെയുള്ള താരങ്ങള്‍ അണിനിരന്ന സ്‌കിറ്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തനിനാടനായി ഗുണ്ടകളായി എത്തിയ ഇരുവരും തമ്മിലുള്ള തര്‍ക്കവും ഇടയ്ക്ക് നൃത്തവുമായെത്തുന്ന ഹണി റോസുമാണ് ഈ സ്‌കിറ്റിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം

pathram:
Related Post
Leave a Comment