മിണ്ടാതിരിക്കാന്‍ എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മിണ്ടാതിരിക്കാന്‍ രണ്ട് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യസ്‌കൂളിലാണു സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് ഇപ്പോഴാണ്.
മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ മറ്റു കുട്ടികളെ ശല്യപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം.

pathram:
Related Post
Leave a Comment