ബെഡ്‌റൂമില്‍ സ്‌ഫോടനം; രണ്ടുകുട്ടികള്‍ വെന്തുമരിച്ചു; അപകടകാരണം ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സൂചന

വടക്കാഞ്ചേരി (തൃശൂര്‍): തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്.

ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സ് (47), ഭാര്യ ബിന്ദു(35), മൂത്ത മകള്‍ സെലസ് നിയ(12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു.

pathram:
Related Post
Leave a Comment