ബിജെപി നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപി നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതാണ് ബിജെപി ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചുവെന്ന് പറയുമ്പോള്‍ മനസിലാകുന്നത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ബിജെപി നിലപാട് അംഗീകരിക്കുന്നില്ലെന്ന് കണ്ടാണ് അവര്‍ നിലപാട് മാറ്റിയത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുപാട് സമരങ്ങള്‍ സാധാരണ നടക്കാറുണ്ട്. അതില്‍ പുതുമയൊന്നുമില്ല. അവവര്‍ സമരം ചെയ്യുന്നതില്‍ ഒരു തെറ്റും പറയാനില്ല. എന്നാല്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ഉന്നയിക്കാന്‍ പറ്റുന്നതാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണം. നിയമവ്യവസ്ഥയനുസരിച്ച് എടുത്ത കേസുകളെല്ലാം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്്താല്‍ എങ്ങനെയുണ്ടാകുമെന്ന് അവര്‍ തന്നെ ചിന്തിക്കണം.
ശബരിമലയിലും പമ്പയിലും സൗകര്യങ്ങള്‍ കുറവാണെന്നാണ് ഇപ്പോള്‍ പ്രചാരണം. അത് സ്വഭാവികമായി സംഭവിച്ച കാര്യമാണ്. പമ്പയിലെ സൗകര്യങ്ങളില്‍ പലതും പ്രളയത്തില്‍ നശിച്ചതുകൊണ്ടാണ് അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pathram:
Related Post
Leave a Comment