ശബരിമല : യുവതീപ്രവേശത്തിനെതിരെ ബിജെപി നടത്തിവരുന്ന പ്രക്ഷോഭം നിര്‍ത്തിവയ്ക്കുന്നു

പത്തനംതിട്ട: ശബരിമല യുവതീപ്രവേശത്തിനെതിരെ ബിജെപി നടത്തിവരുന്ന പ്രക്ഷോഭം നിര്‍ത്തിവയ്ക്കുമെന്നു സൂചന. യുവമോര്‍ച്ച നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്നു നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവാണു മുഖ്യകാരണം. ഭക്തരെ വിഷമിപ്പിക്കാനില്ലെന്ന് ബിജെപി നിലപാടെടുക്കുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നും ഇവര്‍ വിലയിരുത്തുന്നു. ആചാരലംഘനം ഉണ്ടായാല്‍ മാത്രമേ ഇനി സമരം ചെയ്യുകയുള്ളൂവെന്നും ബിജെപി വിലയിരുത്തുന്നു.

pathram:
Related Post
Leave a Comment