പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് ഇത്തവണ രണ്ട് ആവാര്‍ഡ്. ‘ഈ.മ.യൗ’ എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. രജത മയൂരവും 15 ലക്ഷം രൂപയുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടന് 10 ലക്ഷം രൂപയും രജതമയൂരവും ലഭിക്കും. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഈ.മ.യൗവിലൂടെ ലിജോയ്ക്കു ലഭിച്ചിരുന്നു.’വെന്‍ ദ് ട്രീസ് ഫോള്‍’ എന്ന ചിത്രത്തിലൂടെ അനസ്താസിയ പുസ്‌ടോവിച്ച് മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കി. കഴിഞ്ഞ തവണ ‘ടേക്ക് ഓഫി’ലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു.
- pathram in CINEMALATEST UPDATESMain slider
ഗോവ രാജ്യാന്തര ചലച്ചിത്രമേള: മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ ചെമ്പന്‍ വിനോദ്
Related Post
Leave a Comment