നീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍കായുന്ന ശില്‍പ ഷെട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

മുംബൈ: നീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍കായുന്ന ശില്‍പ ഷെട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. നവംബര്‍ 22ന് ആയിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിവാഹ വാര്‍ഷികം. ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര നേരത്തെ തന്നെ സര്‍പ്രൈസായി സമ്മാനിച്ച സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിവാഹ വാര്‍ഷിക ആഘോഷ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.
ആഘോഷങ്ങള്‍ക്കായി മാലിദ്വീപായിരുന്നു ശില്‍പയും ഭര്‍ത്താവ് രാജ്കുന്ദ്രയും തിരഞ്ഞെടുത്തത്. ആരാധകര്‍ക്കായി ചിത്രങ്ങളും വിഡിയോകളും പങ്കുവെയ്ക്കാന്‍ താരം മടി കാട്ടിയില്ല. രാജ്കുന്ദ്രയോടൊപ്പം ബീച്ചിലിരിക്കുന്ന പ്രണയാര്‍ദ്രമായ നിമിഷങ്ങളും മാലിദ്വീപ് കാഴ്ചകളുമൊക്ക ഉണ്ടായിരുന്നെങ്കിലും തിളങ്ങുന്ന നീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍കായുന്ന ശില്‍പയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തരംഗമായത്. ഈ ഗ്ലാമര്‍ ചിത്രത്തില്‍ ആരാധകരെ ആകര്‍ഷിച്ചത് താരത്തിന്റെ സൗന്ദര്യം തന്നെയായിരുന്നു. 43-ാം വയസ്സിലും ശില്‍പ ഇത്ര സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യമായിരുന്നു ചിത്രം കണ്ടവരെല്ലാം തേടിയത്.

pathram:
Related Post
Leave a Comment