അന്ന് അച്ഛന്‍മാര്‍ ഇന്ന് മക്കള്‍… ഒട്ടേറെ പ്രത്യേകതകളുമായി ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും

പ്രണവ് മോഹന്‍ലാല്‍ നായകനകുന്ന രണ്ടാം ചിത്രത്തില്‍ ഗോകുല്‍ സുരേഷ്‌ഗോപിയും പ്രധാന വേഷത്തിലെത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്ന ചിത്രത്തിലാണ് പ്രണവും ഗോകുലും ഒന്നിക്കുന്നത്. മുമ്പ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ചിത്രം ഇതുപതാം നൂറ്റാണ്ട് ഇന്നും പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുണ്ട്. ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇപ്പോള്‍ തന്നെ ഇടം പിടിച്ചു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ്‌ഗോപിയും പ്രേക്ഷകനെ വിസ്മയിപ്പിച്ച് എക്കാലത്തെയും വലിയ ഹിറ്റ് സമ്മാനിച്ചെങ്കില്‍ ആ സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ഒരുമിച്ചെത്തുന്ന പടത്തിന് എന്തുകൊണ്ടും ചേരുന്ന പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് തന്നെയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്‌ഗോപിയും എത്തുന്നുവെന്നത് ആരാധകര്‍ക്ക് അവേശം പകര്‍ന്നിട്ടുണ്ട്. ഗോകുല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. ലേലത്തിലെ ചാക്കോച്ചിയെ ഓര്‍മപ്പെടുത്തുന്ന ഗെറ്റപ്പിലാണ് ഗോകുലിന്റെ ചിത്രം. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പര്‍ താര പുത്രന്മാര്‍ അണിനിരക്കുന്ന ഈ ചിത്രം ആരാധകര്‍ക്കിടയിലും ഏറെ ആവേശമുണര്‍ത്തുകയാണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.മോഹന്‍ലാല്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തുവന്ന ചിത്രങ്ങളെല്ലാം തന്നെ വന്‍വിജയമാണ് സമ്മാനിച്ചിട്ടുള്ളത്. ആ കോമ്പിനേഷന്‍ പുത്രന്‍മാരും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പക്ഷം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് എന്റെര്‍റ്റൈനെര്‍ ആണെന്നാണ് സൂചന. അതേസമയം ഹൈ വോള്‍ടേജ് അക്ഷന്‍ സീനുകളുമുണ്ട് ചിത്രത്തില്‍. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ചിത്രത്തിലെ വേഷത്തിനു വേണ്ടി പ്രണവ് ബാലിയില്‍ ഒരു മാസത്തോളം നീണ്ട സര്‍ഫിങ് ട്രെയിനിങ് എടുത്തിരുന്നു.

pathram:
Leave a Comment