സന്നിധാനം: സന്നിധാനത്ത് അറസ്റ്റിലായ ശേഷം കോടതി ജാമ്യം അനുവദിച്ച 69 പേര്‍ക്കും പന്തളം കൊട്ടാരത്തില്‍ വന്‍സ്വീകരണം. എല്ലാവരെയും കൊട്ടാരം പ്രതിനിധികള്‍ ഷാളണിയിച്ച് സ്വീകരിച്ചു. എല്ലാവരുടെയും ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചു. വിലക്കു തീരുന്ന മുറയ്ക്ക് ഇവര്‍ വീണ്ടും മലകയറും. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞെന്നാരോപിച്ച് തമിഴ്‌നാട് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ബന്ദ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. അയ്യപ്പ ഭക്തരെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞിട്ടില്ല പോലീസ് അറിയിച്ചു. മന്ത്രിയുടെ വാഹനം പുലര്‍ച്ചെ ഒന്നരയ്ക്ക് പോലീസ് തടഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്നും പോലീസ് വ്യക്തമാക്കി. മന്ത്രിയുടെ വാഹനമല്ല പോലീസ് തടഞ്ഞത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനമാണ് പ്രക്ഷോഭകാരികള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് തടഞ്ഞത്. മൂന്ന് വാഹനങ്ങളാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ അവസാന വാഹനം വൈകിയാണ് എത്തിയത്. അതിനാലാണ് സംശയത്തെത്തുടര്‍ന്ന് ആ വാഹനം തടഞ്ഞത്.വാഹനം തടഞ്ഞപ്പോള്‍ അതിലുണ്ടായിരുന്നവര്‍ വിളിച്ചതനുസരിച്ച് കടന്നു പോയ മന്ത്രി തിരിച്ച് എത്തുകയായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.ആദ്യ വാഹനത്തിലാണ് മന്ത്രി ഉണ്ടായിരുന്നതെന്നും ആ വാഹനത്തിന് പോലീസ് എസ്‌കോര്‍ട്ട് ഉണ്ടായിരുന്നുവെന്നും എസ്.പി അറിയിച്ചു. മന്ത്രിക്ക് മാപ്പ് എഴുതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ് മന്ത്രിക്ക് രേഖാമൂലം നല്‍കിയതെന്നും മാപ്പുപേക്ഷ അല്ലെന്നും എസ്.പി അറിയിച്ചു.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പുലര്‍ച്ചെ പോലീസ് തടഞ്ഞു നിര്‍ത്തിയെന്നും അബദ്ധം മനസ്സിലാക്കി മാപ്പെഴുതിക്കൊടുത്തെന്നുമുള്ള വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് പോലീസ് വിശദീകരണം നല്‍കിയത്
Leave a Comment